Connect with us

Gulf

പൗരത്വ നിയമ ഭേദഗതി: മുസ്ലിംകളെ മാറ്റിനിര്‍ത്തിയുള്ള നിയമം വിവേചനപരമെന്ന് ബഹ്‌റൈന്‍ പാര്‍ലിമെന്റ്

Published

|

Last Updated

മനാമ | ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ വിയോജിപ്പുമായി ബഹ്റൈന്‍ പാര്‍ലിമെന്റ്. പൗരത്വ ഭേദഗതി നിയമത്തില്‍ മുസ്‌ലിംകളെ പേരെടുത്ത് പറഞ്ഞ് മാറ്റി നിര്‍ത്തിയത് വിവേചനപരമാണെന്നും നിയമം പിന്‍വലിക്കണമെന്നും ഇന്ത്യയോട് ബഹ്‌റൈന്‍ പാര്‍ലിമെന്റ് അഭ്യര്‍ഥിച്ചു. മുസ്ലിംകളെ മാറ്റിനിര്‍ത്തി മറ്റ് എല്ലാവര്‍ക്കും പൗരത്വം നല്‍കുന്ന നിയമം ഒരു വിഭാഗം ജനങ്ങള്‍ക്ക് നേരെയുള്ള അനീതിയാണ്. അന്താരാഷ്ട്ര മര്യാദകളെയും തത്വങ്ങളെയും ഇന്ത്യന്‍ സര്‍ക്കാര്‍ ബഹുമാനിക്കണമെന്നും പാര്‍ലിമെന്റിന്റെ പ്രതിനിധി സഭ അഭ്യര്‍ഥിച്ചു.

മതേതരത്തിലധിഷ്ഠിതമാണ് ഇന്ത്യന്‍ സംസ്‌കാരം. പരസ്പരമുള്ള അംഗീകാരത്തിന്റെ തെളിവാണ് ഇന്ത്യയും-ബഹ്‌റൈനും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം. പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുസ്ലിം പൗരന്മാരുടെ അവകാശങ്ങള്‍ കണക്കിലെടുക്കണമെന്നും അന്താരാഷ്ട്ര തത്വങ്ങളെയും ഉടമ്പടികളെയും മാനിക്കണമെന്നും കൗണ്‍സില്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് ബഹ്‌റൈന്‍ പാര്‍ലിമെന്റിന്റെ പ്രതിനിധി സഭ ആവശ്യപ്പെട്ടു.

Latest