Connect with us

National

പൗരത്വ നിയമ ഭേദഗതിക്കെതിരായ കേരളത്തിന്റെ പ്രമേയം; പിന്തുണയുമായി പഞ്ചാബ് മുഖ്യമന്ത്രി

Published

|

Last Updated

ചണ്ഡീഗഢ് | പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്തുണയുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ജനവികാരമാണ് പ്രമേയത്തില്‍ പ്രതിഫലിച്ചതെന്ന് അഭിപ്രായപ്പെട്ട സിംഗ് അത് കേള്‍ക്കാതെ പോകരുതെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിനെഴുതിയ തുറന്ന കത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ ഇച്ഛയെയും വിവേകത്തെയുമാണ് കേരളത്തിന്റെ പ്രമേയം പ്രതിനിധാനം ചെയ്യുന്നത്. സംസ്ഥാനങ്ങള്‍ ഇതിനോടകം വിഷയത്തില്‍ ആവശ്യമായ നിയമോപദേശം സ്വീകരിച്ചിട്ടുണ്ട്.

നിയമസഭാ സാമാജികര്‍ ജനങ്ങളുടെ ശബ്ദത്തെയാണ് പ്രതിനിധീകരിക്കുന്നത്. നിലപാടുകള്‍ പ്രഖ്യാപിക്കേണ്ടത് ആ പ്രതിനിധികളുടെ ഭരണഘടനാപരമായ കര്‍ത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു. “നിയമത്തിന് മുന്നില്‍ മതം നോക്കാതെ എല്ലാ വ്യക്തികള്‍ക്കും തുല്യതയും നിയമങ്ങളുടെ തുല്യ പരിരക്ഷയും ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന്റെ ലംഘനമാണ് സി എ എ എന്ന് ഒരു അഭിഭാഷകനെന്ന നിലയില്‍ രവിശങ്കര്‍പ്രസാദ് തീര്‍ച്ചയായും മനസ്സിലാക്കുന്നുണ്ടാകും”- സിംഗ് പറഞ്ഞു.

Latest