Connect with us

National

തമിഴ്‌നാട്ടിലെ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക് മിന്നും ജയം

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടിലെ തദ്ദേശഭരണ സ്ഥാനപങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അണ്ണാ ഡി എം കെയ്ക്ക് കനത്ത തിരിച്ചടി. സംസ്ഥാന ഭരണകക്ഷിക്ക് വന്‍ വിജയം സമ്മാനിക്കുന്ന ചരിത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുവരെ കണ്ടുവന്നിരുന്നത്. ഇന്നാല്‍ ഇത്തവണ പതിവ് തെറ്റിയിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഗതി വ്യക്തമാക്കുന്ന ഫലമായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

മുഖ്യമന്ത്രി പളനിസാമിയുടെ നാടായ എടപ്പാടിയിലടക്കം അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി പരാജയപ്പെട്ടു. ജില്ലാ പഞ്ചായത്തുകളിലെ 515ല്‍ 237 വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്തുകളിലെ 5067 വാര്‍ഡുകളില്‍ 2285 വാര്‍ഡുകളും ഡിഎംകെ വിജയിച്ചു.

---- facebook comment plugin here -----

Latest