Connect with us

Kerala

നരിക്കുനിയില്‍ റിട്ട.അധ്യാപകന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Published

|

Last Updated

കോഴിക്കോട് | നരിക്കുനിയില്‍ റിട്ട. അധ്യാപകന്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍. നരിക്കുനി വിളപ്പില്‍ മീത്തല്‍ മുഹമ്മദലി (63) നെയാണ് ഇന്ന് പുലര്‍ച്ചെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്.ചെങ്ങോട്ട് പൊയില്‍ സ്‌കൂളില്‍നിന്നും പ്രധാന അധ്യാപകനായി വിരമിച്ചയാളാണ്.

മുഹമ്മദാലിയുടെ എസ് എസ് എല്‍ സി ബുക്ക് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടിരുന്നു. അതുകൊണ്ട് താന്‍ ഇവിടെ നിന്ന് പോവേണ്ടി വരുമോയെന്ന് ബന്ധുക്കളോട് ആശങ്ക പ്രകടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യം ആത്മഹത്യ കുറിപ്പില്‍ പറയുന്നില്ല.

ഇക്കാര്യമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിലും പറയുന്നില്ല. വേസ്റ്റ് പേപ്പറിന്റെ കൂടെയാണ് രേഖകള്‍ നഷ്ടപ്പെട്ട് പോയതെന്നും ക തനിക്ക് വൈറസ് ബാധ ഏറ്റൂവെന്നും ആത്മഹത്യാ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഹമ്മദാലിക്ക് മൂന്നു മക്കളുണ്ട്.

Latest