Kerala
സുന്നിവോയ്‌സ് പ്രചാരണത്തിന് പ്രൗഢ തുടക്കം
 
		
      																					
              
              
            കോഴിക്കോട് | വിശ്വാസ, ആദർശ പ്രചാരണ രംഗത്ത് സമൂഹത്തിന് മാർഗദർശനം നൽകി 40ആണ്ട് പൂർത്തീകരിക്കുന്ന സുന്നിവോയ്‌സ് ദ്വൈവാരികയുടെ പ്രചാരണത്തിന് തുടക്കമായി.
ഈ മാസം ഒന്ന് മുതൽ 31 വരെ നടക്കുന്ന പ്രചാരണ ക്യാമ്പയിനിൽ സംഘടനാ മുഖപത്രത്തിന് പുതുതായി അര ലക്ഷം പേരെകൂടി വരിക്കാരാക്കുന്നതിനുള്ള വിപുലമായ പദ്ധതികളാണ് എസ് വൈ എസ് സ്റ്റേറ്റ് കമ്മിറ്റി ആവിഷ്‌കരിച്ചിട്ടുള്ളത്. യൂനിറ്റുകൾ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനും ഡാറ്റ അപ്‌ലോഡ് ചെയ്യുന്നതിനും ആവശ്യമായ സംവിധാനങ്ങൾ എല്ലാ ഘടകങ്ങളിലും ഒരുക്കിയിട്ടുണ്ട്.
വരിസംഖ്യാ ഇളവിനുപുറമെ ക്യാഷ് അവാർഡുകളും സമ്മാനങ്ങളും പ്രചാരണ കാലത്ത് ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ നിർവഹിച്ചു.
യ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, ബശീർ പറവന്നൂർ, അബ്ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം, അലവി ഹാജി പുതുപ്പറമ്പ് സംബന്ധിച്ചു.

 
												
                 
             
								
           
             
								
           
             
								
           
             
								
           
             
								
           
             
								
          

