Connect with us

National

തുടർച്ചയായി നാലാമതും വൃത്തിയുള്ള നഗരമായി ഇൻഡോർ

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇത്തവണയും മധ്യപ്രദേശിലെ ഇൻഡോർ. തുടർച്ചയായി നാലാം തവണയാണ് ഈ നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും വൃത്തി കുറഞ്ഞ നഗരം കൊൽക്കത്തയാണ്.

കേന്ദ്ര സർക്കാറിന്റെ ശുചിത്വ സർവേയാണ് പട്ടിക പുറത്തുവിട്ടത്. 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിൽ ഏപ്രിൽ മുതൽ ജൂൺ വരെ ഭോപാലായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാൽ ജൂലൈ മുതൽ സെപ്തംബർ വരെ ഈ സ്ഥാനം രാജ്‌കോട്ട് നേടിയെടുത്തു. ആദ്യഘട്ടത്തിൽ മൂന്നാം സ്ഥാനം സൂറത്തിനായിരുന്നു. എന്നാൽ രണ്ടാം ഘട്ടത്തിൽ ഇത് നവി മുംബൈക്ക് ആയി. ആദ്യ ഘട്ടത്തിൽ വഡോദര നാലാം സ്ഥാനത്തായിരുന്നു.