Connect with us

International

കാട്ടുതീ; ന്യൂ സൗത്ത് വെയിത്സില്‍ അടിയന്തരാവസ്ഥ

Published

|

Last Updated

കാന്‍ബെറ | കാട്ടുതീ ദുരന്തം വിതച്ചതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയിലെ ന്യൂ സൗത്ത് വെയിത്സില്‍ ഏഴു ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെയിത്സ് പ്രധാന മന്ത്രി ഗ്ലാഡിസ് ബെരെജിക്ലിയാന്‍ ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവായത്. തീയില്‍പെട്ട് 12 പേര്‍ മരിച്ചിരുന്നു. ദുരന്ത ബാധിത മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടി സൈന്യം ആരംഭിച്ചിട്ടുണ്ട്. കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ ആയിരക്കണക്കിന് പേരാണ് പ്രദേശത്തു നിന്ന് പലായനം ചെയ്തത്.

അടച്ചിരുന്ന ഹൈവേകള്‍ വീണ്ടും തുറന്നതോടെ കടുത്ത ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. ഗ്യാസ് സ്റ്റേഷനുകള്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും മുമ്പില്‍ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. കൊടും ചൂടും ശക്തമായ കാറ്റും ശനിയാഴ്ചയോടെ വീണ്ടുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നില കൂടുതല്‍ വഷളായേക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

മേഖലയിലെ ദക്ഷിണ തീരത്ത് ഈയാഴ്ചയുണ്ടായ കാട്ടുതീയില്‍ 17 പേരെ കാണാതായതായി സൂചനയുണ്ട്. വെയിത്സിലും വിക്ടോറിയയിലുമായി 1300ല്‍ പരം വീടുകള്‍ നശിച്ചതായും 50 ലക്ഷം ഏക്കര്‍ സ്ഥലം കത്തിയമര്‍ന്നതായും അധികൃതര്‍ പറഞ്ഞു.