Connect with us

Gulf

ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ വേഗത വര്‍ധിപ്പിച്ചു

Published

|

Last Updated

ദമാം | മക്ക-മദീന പുണ്യ നഗരികളെ തമ്മില്‍ ബന്ധിപ്പിച്ചോടുന്ന ഹറമൈന്‍ ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസിന്റെ വേഗത മണിക്കൂറില്‍ മൂന്നൂറ് കിലോമീറ്ററായി വര്‍ധിപ്പിച്ചതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ചയാണ് ഹറമൈന്‍ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 300 കിലോമീറ്ററായി വര്‍ധിപ്പിച്ചത്.

പുതിയ വേഗതാക്രമം വരുത്തിയതോടെ വിശ്വാസികള്‍ക്ക് വളരെ വേഗത്തില്‍ ഇരു ഹറമുകളിലും, ജിദ്ദ എയര്‍പോര്‍ട്ടിലും എത്തിച്ചേരാന്‍ കഴിയും. ഇതോടെ കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി സ്റ്റേഷനും പ്രവാചക നഗരിയായ മദീനക്കും ഇടക്കുള്ള ദൂരം കുറഞ്ഞ സമയം കൊണ്ട് താണ്ടാന്‍ കഴിയുമെന്ന് ഹറമൈന്‍ പ്രോജക്ടിന്റെ മാനേജ്‌മെന്റ് അറിയിച്ചു. ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് മദീനയിലേക്ക് രണ്ട് മണിക്കൂറു കൊണ്ടും മക്കയ്ക്കും മദീനയ്ക്കുമിടയില്‍ രണ്ട് മണിക്കൂര്‍ 45 മിനുട്ടു കൊണ്ടും എത്തിച്ചേരാന്‍ കഴിയും.