Connect with us

Kerala

സിനിമാ മേഖലയിലെ ചൂഷണം; സമഗ്ര നിയമനിര്‍മാണം നടത്തും : മന്ത്രി എ കെ ബാലന്‍

Published

|

Last Updated

തിരുവനന്തപുരം | ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. രണ്ടുതരം നിയമനിര്‍മാണം വേണ്ടിവരും. ആദ്യത്തേത് കലാകാരന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ്. നിര്‍മാണ, വിതരണ രംഗത്തെ പ്രശ്‌നപരിഹാരത്തിനാണ് രണ്ടാമത്തേത്. റഗുലേറ്ററി കമ്മിറ്റിയും പരിഗണനയിലുണ്ട്. സിനിമ മേഖലയിലെ അപ്രിയ സത്യങ്ങള്‍ മൂടിവയ്ക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഒരു സ്വകാര്യ വാര്‍ത്ത ചാനലിനോട് മന്ത്രി പറഞ്ഞു.
സിനിമയില്‍ അവസരം ലഭിക്കാന്‍ ലൈംഗികമായ ചൂഷണത്തിന് വിധേയരാകേണ്ടി വന്നിട്ടുണ്ടെന്ന് ചില നടികള്‍ തെളിവ് സഹിതം വെളിപ്പെടുത്തിയതായി ജസ്റ്റിസ് ഹേമ കമ്മിഷന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.