Connect with us

National

ട്രെയിന്‍ യാത്രാ നിരക്കുകളില്‍ വര്‍ധന ഏര്‍പ്പെടുത്തി റെയില്‍വേ; ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പുതുവര്‍ഷത്തില്‍ ട്രെയിന്‍ യാത്രാ നിരക്കുകളില്‍ വര്‍ധന ഏര്‍പ്പെടുത്തി റെയില്‍വേ. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകള്‍ ഒഴികെയുള്ളവയിലാണ് നിരക്ക് വര്‍ധിപ്പിച്ചത്. ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരും. മെയില്‍, എക്‌സ്പ്രസ് വണ്ടികളിലെ നോണ്‍ എ സി വിഭാഗത്തില്‍ അടിസ്ഥാന നിരക്കില്‍ കിലോമീറ്ററിന് രണ്ടു പൈസയുടെയും സെക്കന്‍ഡ് ക്ലാസ്, സ്ലീപ്പര്‍ ക്ലാസ്, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ രണ്ടു പൈസയുടെയും വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. സീസണ്‍ ടിക്കറ്റ് ചാര്‍ജില്‍ മാറ്റമില്ല. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നിവക്കും നേരത്തെ ബുക്കുചെയ്ത ടിക്കറ്റുകള്‍ക്കും വര്‍ധന ബാധകമല്ല.

എ സി നിരക്കില്‍ നാല് പൈസയുടെ വര്‍ധനയാണുണ്ടാവുക. ചെയര്‍ കാര്‍, ത്രീടയര്‍ എ സി, എ സി ടൂ ടയര്‍, ഫസ്റ്റ് ക്ലാസ് എന്നിവയില്‍ നാലു പൈസയും വര്‍ധിക്കും. സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് ഓര്‍ഡിനറി, ഫസ്റ്റ് ക്ലാസ് ഓര്‍ഡിനറി എന്നിവയുടെ നിരക്കില്‍ ഒരു പൈസയുടെ വര്‍ധനയുണ്ടാവും. ശതാബ്ദി, രാജധാനി, തുരന്തോ എന്നിവയില്‍ കിലോമീറ്ററിന് നാലു പൈസയും അധികം നല്‍കേണ്ടി വരും. 2014-15ലാണ് ഇതിനു മുമ്പ് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ധിപ്പിച്ചിരുന്നത്. അന്ന് എല്ലാ ക്ലാസിലും 14.2 ശതമാനം വരെ വര്‍ധന വരുത്തിയിരുന്നു. ചരക്കു കടത്തിനും 6.5 ശതമാനം നിരക്കു വര്‍ധിപ്പിച്ചിരുന്നു.