Connect with us

Gulf

സഊദി-അമേരിക്കന്‍ പാസ്‌പോര്‍ട്ടുകള്‍ കാലാവധിക്ക് ശേഷം ആറുമാസം വരെ ഉപയോഗിക്കാം

Published

|

Last Updated

ദമാം | സഊദി, യു എസ് പൗരന്മാരുടെ പാസ്പോര്‍ട്ടുകള്‍ കാലാവധി കഴിഞ്ഞതിന് ശേഷം ആറുമാസം കൂടി സാധുതയുള്ളതായി കണക്കാക്കാമെന്ന് ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ (ജി എ സി എ). രാജ്യത്തെ മുഴുവന്‍ വ്യോമയാന കമ്പനികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഊദിയും അമേരിക്കയും തമ്മില്‍ കരാര്‍ ഒപ്പിട്ടതിനെ തുടര്‍ന്നാണ് പുതിയ നിയമം നിലവില്‍ വന്നത്. കരാര്‍ പ്രകാരം, സാധുവായ പാസ്പോര്‍ട്ടുകള്‍ ഉള്ള സഊദി-യു എസ് പൗരന്മാര്‍ക്ക് പാസ്പോര്‍ട്ടിന്റെ ആറു മാസം വരെ മറ്റ് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയും