യു ജി സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: December 31, 2019 5:18 pm | Last updated: December 31, 2019 at 5:18 pm

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡിസംബര്‍ രണ്ട് മുതല്‍ ആറ് വരെ നടത്തിയ യു ജി സി നെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 81 വിഷയങ്ങളിലായി 7,93,813 പേര്‍ പരീക്ഷയെഴുതിയതില്‍ 5092 പേര്‍ ജൂനിയര്‍ റിസേര്‍ച്ച് ഫെലോഷിപ്പിന് അര്‍ഹരായി. 60,147 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത നേടി. രാജ്യവ്യാപകമായി 219 നഗരങ്ങളില്‍ 700 കേന്ദ്രങ്ങളിലാണ് ഈ വര്‍ഷം ഡിസംബറിലെ പരീക്ഷ നടന്നത്. ugcnet.nta.nic.in എന്ന വെബ്സൈറ്റില്‍ ഫലം അറിയാനാകും. ആപ്ലിക്കേഷന്‍ നമ്പറും പാസവേഡും നല്‍കണം. ഏറ്റവും പുതിയ ഉത്തരസൂചികയും ഓരോ വിഷയത്തിന്റെയും കാറ്റഗറി തിരിച്ചുള്ള കട്ട്ഓഫ് മാര്‍ക്കും എന്‍ ടി എ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.