സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരുന്ന നഗരങ്ങളിൽ കണ്ണൂരും

Posted on: December 31, 2019 3:28 pm | Last updated: December 31, 2019 at 3:28 pm

കണ്ണൂർ | രാജ്യത്തെ സാമ്പത്തിക വളർച്ചയിൽ കുതിച്ചുയരുന്ന നഗരങ്ങളുടെ പട്ടികയിൽ കണ്ണൂരും. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓക്‌സ് ഫോർഡ് ഇക്കണോമിക്‌സ് നടത്തിയ സർവേയിലാണ് വെളിപ്പെടുത്തൽ. നിലവിൽ ഇന്ത്യയിൽ 10 നഗരങ്ങളാണ് ജി ഡി പി പ്രകാരം സാമ്പത്തിക മുന്നേറ്റം നടത്തുന്നത്. ഇതിന് പുറമെ രാജ്യത്ത് എട്ട് നഗരങ്ങളും അതിവേഗതയിൽ വളർന്ന് കൊണ്ടിരിക്കുകയാണെന്ന് സർവേയിൽ പറയുന്നു. കണ്ണൂരിന് പുറമെ മുറാദാബാദ്, ആഗ്ര, ചെന്നൈ, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നി നഗരങ്ങളാണ് സാമ്പത്തികമായി മുന്നേറ്റം നടത്തുന്നവ.

കണ്ണൂരിൽ ജി ഡി പി നിരക്ക് നിലവിൽ 5.8ആണ്, 2035ൽ ഇത് 21.1 ആയി ഉയരും. 8.4 ശതമാനം വർധനയാണ് ഈ കാലയളവിലുണ്ടാകുകയെന്ന് സർവേ ചുണ്ടിക്കാട്ടുന്നു. നിലവിൽ സുറത്ത്, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പൂർ, തിരുപ്പൂർ എന്നി നാല് നഗരങ്ങളാണ് ജി ഡി പി നിരക്കിൽ മുന്നോട്ട് നിൽക്കുന്നത്. സൂറത്ത് ലോകത്ത് തന്നെ സാമ്പത്തിക വളർച്ചാ നിരക്കിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് ഉയരുകയാണെന്നും സർവേ പറയുന്നുണ്ട്.
നിലവിലെ ജി ഡി പി നിരക്ക്, 15 വർഷത്തിനുള്ളിൽ ഉയരുന്ന നിരക്ക്, വർധനവ് ശതമാനത്തിൽ മുറാദാബാദ്- 1.4, 5.5. 8.4%, ആഗ്ര- 4.1, 15 8.4% , കണ്ണൂർ- 5.8, 21.1 8.4%, ചെന്നൈ- 36.5- 131.6, 8.3%, മുംബൈ- 111.2, 313.9 6.7%, ഡൽഹി- 113.3. 308, 6.5%, കൊൽക്കത്ത- 32.3. 77.8 5.7%.