Connect with us

Kerala

പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ പ്രമേയത്തിന് പ്രതിപക്ഷ നേതാവിന്റെ പൂര്‍ണ്ണ പിന്തുണ; കേസില്‍ സംസ്ഥാനം കക്ഷി ചേരണമെന്ന് ആവശ്യം

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് പൂര്‍ണ്ണ പിന്തുണനല്‍കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഈ നിയമത്തിനെതിരെ കേരളം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ജനസഖ്യാ രജിസ്റ്ററിന്റെ ഭാഗമായുള്ള ജനസംഖ്യ കണക്കെടുപ്പ് ആശങ്കാജനകമാണ്. ചോദ്യാവലിയില്‍ വന്ന മാറ്റമാണ് ഭയപ്പെടുത്തുന്നത്. ഇത് എന്‍ ആര്‍ സി യിലേക്കുള്ള വഴിയാണ്. ഇതിനെ ശക്തമായി എതിര്‍ക്കണം. വിശദമായ പഠനം ഇക്കാര്യത്തില്‍ വേണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ സഹായമില്ലാതെ കേന്ദ്രത്തിന് സെന്‍സസ് നടപ്പാക്കാന്‍ കഴിയില്ല. സെന്‍സസില്‍ നിന്ന് പിന്‍മാറാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഭൂരിപക്ഷം വച്ച് കേന്ദ്രസര്‍ക്കാര്‍ നാളെ കേരളത്തേയും വെട്ടി മുറിക്കില്ലേ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

യോജിച്ച പ്രക്ഷോഭം വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി സമ്മതിച്ചു. കേരളത്തിലെ ജനം ഒരുമിച്ച് നില്‍ക്കുന്നു എന്ന സന്ദേശമാണ് അത് രാജ്യമൊട്ടാകെ നല്‍കുന്നത്. സര്‍വകക്ഷി നിവേദക സംഘം രാഷ്ട്രപതിയെ കണ്ട് നിവേദനം നല്‍കണമെന്ന് വീണ്ടും ആവശ്യപ്പെടുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കക്ഷിചേരണമെന്ന ആവശ്യവും രമേശ് ചെന്നിത്തല നിയമസഭയില്‍ ഉന്നയിച്ചു.
ഇന്നലെകളിലെ രാഷ്ട്രീയം മറന്ന് പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കഴിയണം. പദവിയുടെ ഔന്നത്യം മനസിലാക്കി വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും നിയമത്തെില്‍ ഗവര്‍ണറുടെ നിലപാടിനെ എതിര്‍ത്ത് രമേശ് ചെന്നിത്തല നിയമസഭയില്‍ ഓര്‍മ്മിപ്പിച്ചു.

---- facebook comment plugin here -----

Latest