Connect with us

Kerala

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മോദി അറിയുന്ന രീതിയിലുള്ള സമരം വേണം: പി സി ജോര്‍ജ്

Published

|

Last Updated

തിരുവനന്തപുരം |പൗരത്വ ഭദേഗതി നിയമത്തില്‍ കേന്ദ്ര സര്‍ക്കാറിന് മനസിലാകുന്ന തരത്തില്‍ സമരം ചെയ്യാന്‍ കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികള്‍ക്ക് സാധിച്ചിട്ടുണ്ടോയെന്ന് സംശയമുണ്ടെന്ന് പി സി ജോര്‍ജ് എംഎല്‍എ. നിയമത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയുന്ന തരത്തിലുള്ള സമരങ്ങളാണ് വേണ്ടത്. ഒറ്റക്കെട്ടായാണ് സമരം നടത്തുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിര്‍പ്പാണ് ജനങ്ങളിലുള്ളതെന്നും പി സി ജോര്‍ജ് പറഞ്ഞു.

രാജ്യത്തെ മുസ് ലിം സമൂഹത്തെ ഒഴിവാക്കപ്പെടേണ്ടതാണോ എന്ന് പി സി ജോര്‍ജ് ചോദിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വലിയ സംഭാവന നല്‍കിയ വിഭാഗമാണിത്. സ്വാതന്ത്ര്യ സമരത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ചവരുടെ പേരുകള്‍ ഇന്ത്യാ ഗേറ്റില്‍ കൊത്തി വെട്ടിട്ടുണ്ട്. അതില്‍ 62 ശതമാനവും മുസ്‌ലിം സഹോദരങ്ങളാണ്.

ഇന്ത്യ എന്ന് പറയുന്നത് മോദിയെ പോലുള്ളവര്‍ ചിന്തിക്കുന്ന ജനവിഭാഗത്തിന്റെ മാത്രമല്ല. മുസ്‌ലിം വിഭാഗത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമം അപലപനീയമാണ്. ജനാധിപത്യ, മതേതര വിശ്വാസികളുടെ ശവത്തില്‍ ചവിട്ടി നിന്നല്ലാതെ മോദിക്കും ബിജെപിക്കും പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു