Connect with us

National

ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപ്പിടിത്തം; യു പിയില്‍ അഞ്ച് കുട്ടികളുള്‍പ്പടെ ആറുപേര്‍ മരിച്ചു

Published

|

Last Updated

ലക്‌നൗ | യു പിയിലെ ഗാസിയാബാദില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ അഞ്ച് കുട്ടികളുള്‍പ്പടെ ആറ് പേര്‍ മരിച്ചു. ഗാസിയാബാദ് ലോനിയിലെ മൗലാന ആസാദ് കോളനിയിലെ വീട്ടിലാണ് സംഭവം.

പര്‍വീണ്‍ (40), ഫാത്വിമ (12), ഷാഹിമ (10), റാത്തിയ (എട്ട്) അബ്ദുല്‍ അസീം (എട്ട്), അബ്ദുല്‍ അഹദ് (അഞ്ച്) എന്നിവരാണ് മരിച്ചത്. വീട്ടിലെ റഫ്രിജറേറ്റര്‍ പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.