Connect with us

International

ജപ്പാനിലെ സാഡോ ദ്വീപില്‍ തകര്‍ന്ന മരകപ്പലില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി

Published

|

Last Updated

ടോക്കിയോ | ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ സാഡോ ദ്വീപില്‍ നിന്നും തകര്‍ന്ന മരകപ്പലില്‍ നിന്ന് അഞ്ച് മൃതദേഹങ്ങള്‍ കണ്ടെത്തി. മൃതദേഹങ്ങളോടപ്പം രണ്ടു തലയോട്ടികളും കണ്ടെത്തിയതായി ജപ്പാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

25 അടി നീളമുള്ള ബോട്ട് തടികൊണ്ട് നിര്‍മ്മിച്ചതാണ്. ഇതിന്റെ ഒരു വശത്ത് ചുവന്ന കൊറിയന്‍ അക്ഷരങ്ങള്‍ പതിച്ചിട്ടുണ്ടെന്നും ഉത്തര കൊറിയന്‍ മല്‍സ്യ ബന്ധനക്കാരുടേതാവാനാണ് സാധ്യതയെന്നും ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോസ്ഥര്‍ പറഞ്ഞു. തകര്‍ന്ന ബൂട്ടില്‍ നിന്നും കണ്ടെത്തിയ രണ്ട് തലകളും അഞ്ച് മൃതദേഹങ്ങളുടേതാണോ അതോ മറ്റ് രണ്ട് ആളുകളുടെതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വെള്ളിയാഴ്ച കടലില്‍ ബോട്ട് കണ്ടെത്തിയെങ്കിലും മോശം കാലാവസ്ഥയെത്തുടര്‍ന്ന് ബോട്ടിനടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല.

Latest