Connect with us

Kerala

ചരിത്ര കോണ്‍ഗ്രസില്‍ പ്രോട്ടോകോള്‍ ലംഘനം ഉണ്ടായിട്ടില്ല: ഇര്‍ഫാന്‍ ഹബീബ്

Published

|

Last Updated

കണ്ണൂര്‍ | ചരിത്ര കോണ്‍ഗ്രസിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധമുണ്ടായ സംഭവത്തില്‍ വിശദീകരണവുമായി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഗവര്‍ണര്‍ രാഷ്ട്രീയം പറയാന്‍ ശ്രമിച്ചപ്പോഴാണ് തടസപ്പെടുത്തിയതെന്നും കോണ്‍ഗ്രസില്‍ പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ വിഷയങ്ങളില്‍ പ്രതികരിക്കുകയെന്നത് ചരിത്രകാരന്റെ കടമയാണ്. പൊലീസിന് ചരിത്ര കോണ്‍ഗ്രസില്‍ ഇടപെടാന്‍ അധികാരമില്ല. സമ്മേളന പ്രതിനിധികളെ കസ്റ്റഡിയിലെടുത്തത് തെറ്റാണ്. എന്നെ തടസപ്പെടുത്താനാണ് കേരളാ പൊലീസ് ശ്രമിച്ചത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശനിയാഴ്ച ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചടങ്ങില്‍ ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണര്‍ സംസാരിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ഉദ്ഘാടന പ്രസംഗം പാതിയില്‍ നിര്‍ത്തേണ്ടിവന്നിരുന്നു.