Connect with us

Kerala

ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധം; ഗവര്‍ണര്‍ ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂരില്‍ കേരള ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന ചടങ്ങിനിടെ ഗവര്‍ണര്‍ക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളില്‍ ഗവര്‍ണറുടെ ഓഫീസ് റിപ്പോര്‍ട്ട് തേടി. ഡി.ജി.പിയോടും ഇന്റലിജന്‍സ് എ.ഡി.ജി.പിയോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംഘാടകരുടെ വീഴ്ച, ക്ഷണമില്ലാതെ പരിപാടിയില്‍ പങ്കെടുത്തവര്‍ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. പരിപാടിക്ക് ശേഷം കണ്ണൂര്‍ വി.സിയോടും ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.

ശനിയാഴ്ച ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടന വേദിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ചടങ്ങില്‍ ഗവര്‍ണര്‍ ഉദ്ഘാടന പ്രസംഗം നടത്തുന്നതിനിടെയാണ് പ്രതിഷേധമുണ്ടായത്. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഗവര്‍ണര്‍ സംസാരിച്ചതോടെയാണ് പ്രതിഷേധമുയര്‍ന്നത്. ഇതേത്തുടര്‍ന്ന് ഗവര്‍ണര്‍ക്ക് ഉദ്ഘാടന പ്രസംഗം പാതിയില്‍ നിര്‍ത്തേണ്ടിവന്നിരുന്നു.