Connect with us

International

യുഎസില്‍ ഏറ്റവും കൂടുതല്‍ കൂട്ടക്കൊല നടന്നത് ഈ വര്‍ഷം

Published

|

Last Updated

വാഷിംഗ്ടണ്‍ | യുഎസില്‍ കൂട്ടക്കൊലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷമെന്ന് കണക്കുകള്‍. 41 സംഭവങ്ങളിലായി 211 പേരാണ് 2019ല്‍ മരിച്ചതെന്ന് അസോസിയേറ്റഡ് പ്രസ്സ് (എപി), യുഎസ്എ ടുഡേ, നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി എന്നിവര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരേ സംഭവത്തില്‍ കുറ്റവാളിയെ ഒഴികെ നാലോ അതിലധികമോ ആളുകള്‍ കൊല്ലപ്പെടുന്നതാണ് കൂട്ടക്കൊലകളായി കണക്കാക്കുന്നത്.

മെയ് മാസത്തില്‍ വിര്‍ജീനിയ ബീച്ചില്‍ 12 പേരും ഓഗസ്റ്റില്‍ എല്‍ പാസോയില്‍ 22 പേരും കൊല്ലപ്പെട്ടതാണ് കൂട്ടക്കൊലകളില്‍ ഏറ്റവും മാരകമായത്. 2019 ലെ 41 കേസുകളില്‍ 33 എണ്ണം വെടിവെപ്പാണെന്ന് ഗവേഷകര്‍ പറയുന്നു. കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. എട്ട് സംഭവങ്ങള്‍.

ഇതിന മുമ്പ് ഏറ്റവും കൂടുതല്‍ കൂട്ടക്കൊല നടന്നത് 2006ല്‍ ആയിരുന്നു. 38 പേരാണ് ആ വര്‍ഷം മരിച്ചത്. 2017 ല്‍ ലാസ് വെഗാസില്‍ നടന്ന ഒരു ആഘോഷത്തിനിടെ 59 പേരെ വെടിവച്ചുകൊന്നതാണ് യുഎസ് ചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊല.