Connect with us

Kerala

പൗരത്വ നിയമം: മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ല; പകരം കൊടിക്കുന്നില്‍ സുരേഷ്

Published

|

Last Updated

തിരുവനന്തപുരം |  പൗരത്വ നിയമവുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും സമുദായ നേതാക്കളും പങ്കെടുക്കുന്ന സര്‍വകക്ഷി യോഗത്തില്‍ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുക്കില്ല. നാളത്തെ യോഗത്തില്‍ കോണ്‍ഗ്രസ് പ്രതിനിധി പങ്കെടുക്കുമെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. യോഗത്തെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത്. ആര് പങ്കെടുക്കണമെന്നത് കെ പി സി സി തീരുമാനിക്കുമെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. താങ്കള്‍ യോഗത്തില്‍ പങ്കെടുക്കുമോയെന്ന നേരിട്ടുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ മുല്ലപ്പള്ളി ഒഴിഞ്ഞുമാറി. മുല്ലപ്പള്ളി സ്വന്തം നിലപാടില്‍ നിന്ന് മാറാതെ നില്‍ക്കുന്നതോടെ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പകരം പങ്കെടുത്തേക്കും.

നേരത്തെ സര്‍ക്കാറുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനെതിരെ മുല്ലപ്പള്ളി ശക്തമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നേരത്തെ നടന്ന ധര്‍ണയില്‍ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനം ഉയരുകയും ഇനിയും ഇത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്ന് യു ഡി എഫ് ഘടകക്ഷിയായ മുസ്്ലിംലീഗ് പ്രതികരിക്കുകയും ചെയ്തതോടെ വിഷയം വിവാദമായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് മുല്ലപ്പള്ളി വിട്ടുനില്‍ക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

 

 

Latest