Connect with us

Kerala

സര്‍വകക്ഷിയോഗത്തില്‍ മുല്ലപ്പള്ളി പങ്കെടുക്കില്ലെന്ന് സൂചന; ആര് പങ്കെടുക്കുമെന്ന് നാളെ കാണാമെന്ന് മുല്ലപ്പള്ളി

Published

|

Last Updated

തിരുവനന്തപുരം | പൗരത്വ ബില്ലിനെതിരേയുള്ള പ്രതിഷേധ പരിപാടികളെ കുറിച്ച് ആലോചിക്കാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പങ്കെടുത്തേക്കില്ല. ഞായറാഴ്ചയാണ് സര്‍വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. യോഗത്തില്‍ പങ്കെടുക്കുന്നത് ആരെന്ന് കെപിസിസി തീരുമാനിക്കുമെന്നും ആരു പങ്കെടുക്കുമെന്ന് നാളെ നിങ്ങള്‍ക്ക് കാണാമെന്നുമായിരുന്നു ഇത് സംബന്ധിച്ച് ഇന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുല്ലപ്പള്ളി പറഞ്ഞത്.
യോഗത്തില്‍ പ്രതിപക്ഷ നേതാവിനൊപ്പം കെപിസിസി അധ്യക്ഷനായിരുന്നു പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിയുമായി വിയോജിപ്പ് തുടരുന്ന പശ്ചാത്തലത്തില്‍ യോഗത്തില്‍ പങ്കെടുക്കേണ്ടെന്നാണ് മുല്ലപ്പള്ളിയുടെ തീരുമാനം. തനിക്ക് പകരം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനെ യോഗത്തിന് അയയ്ക്കാനാണ് കെപിസിസി അധ്യക്ഷന്‍ ആലോചിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍സ്ഥിരീകണമായിട്ടില്ല.
പൗരത്വ ബില്ലിനെതിരേ സിപിഎമ്മുമായി ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കുന്നതിനെ മുല്ലപ്പള്ളി ശക്തമായി എതിര്‍ത്തിരുന്നു. പ്രതിഷേധത്തിന് മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വേദി പങ്കിട്ടതിനെയും അദ്ദേഹം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മുല്ലപ്പള്ളിയുടെ നിലപാടിനെ വിമര്‍ശിച്ച് ഉമ്മന്‍ ചാണ്ടിയും വി ഡി സതീശനും രംഗത്തുവന്നു. അതേസമയം മുല്ലപ്പള്ളിയെ അനുകൂലിച്ച് കെസി വേണുഗോപാലും എ കെ ആന്റണിയും രംഗത്തെത്തി. സംസ്ഥാനത്ത് സംയുക്ത
സമരം സംബന്ധിച്ച് കെപിസിസി നേൃത്വമാണ് തീരുമാനമെടുക്കുകയെന്ന് ഇന്ന് തന്നെ കണ്ട മാധ്യമങ്ങളോട് എ കെ ആന്റണി പറഞ്ഞു