Connect with us

Kerala

ടി പി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍നിന്നും കാനത്തിനെ സിപിഎം വിലക്കിയെന്ന് ആര്‍എംപി നേതാവ് ; ആരോപണം തള്ളി കാനം

Published

|

Last Updated

തിരുവനന്തപുരം | ടിപി ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ പങ്കെടുക്കുന്നതില്‍നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സിപിഎം ഇടപെട്ട് വിലക്കിയെന്ന് ആര്‍എംപി നേതാവ് എന്‍ വേണു .ആദ്യം പരിപാടിയില്‍ പങ്കെടുക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും കാനം പിന്നീട് പിന്മാറി. പിന്‍മാറിയത് സിപിഎം വിലക്കിയതുകൊണ്ടാണെന്ന് കാനം പറഞ്ഞു വെന്നും എന്‍ വേണു പറഞ്ഞു . അതേ സമയം ആരോപണം കാനം തള്ളി. മറ്റ് പരിപാടികളുള്ളതുകൊണ്ടാണ് ആര്‍എംപിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി രണ്ടിന് വടകര ഓര്‍ക്കാട്ടേരിയിലാണ് ടി പി ഭവന്‍ ഉദ്ഘാടനം.ടി.പി ചന്ദ്രശേഖരന്റെ സ്മരണാര്‍ഥം ഒന്നരകോടിയോളം രൂപ ചെലവിട്ട് നിര്‍മിച്ച ടി പി ഭവന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സിപിഎം ഒഴികെയുളള പ്രമുഖ പാര്‍ട്ടി നേതാക്കളെ ആര്‍എംപി ക്ഷണിച്ചിരുന്നു.

---- facebook comment plugin here -----

Latest