Connect with us

National

ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ; ജുമാ മസ്ജിദ് പരിസരത്ത് സുരക്ഷ ശക്തമാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ വീണ്ടും ശക്തിപ്രാപിച്ചതോടെ ഡല്‍ഹിയില്‍ മൂന്നിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സീലംപുര്‍, ജാഫ്രബാദ്, യുപി ഭവന്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം കണക്കിലെടുത്താണ് നടപടി.വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് ജാമിയ മിലിയ വിദ്യാര്‍ഥികളുടെ ഉപരോധസമരം. ചാണക്യ പുരിയിലെ യുപി ഭവന്‍ വിദ്യാര്‍ഥികള്‍ ഉപരോധിക്കും. സമരത്തിന് പോലീസ് ഇതുവരെ അനുമതി കിട്ടിയിട്ടില്ല

ഉത്തര്‍പ്രദേശില്‍ പത്തിടത്ത് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുലന്ദ്ഷഹര്‍, ആഗ്ര, സിതാപുര്‍, മീററ്റ് തുടങ്ങിയ മേഖലകള്‍ ഉള്‍പ്പെടുന്ന എട്ട് ജില്ലകളില്‍ ഒരു ദിവസത്തേക്ക് ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തിവച്ചു. വെള്ളിയാഴ്ച പ്രാര്‍ഥനയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹി ജുമാ മസ്ജിദ് പരിസരത്ത് സുരക്ഷയും ശക്തമാക്കി. സംഘര്‍ഷമേഖലകളില്‍ ഡ്രോണ്‍ നിരീക്ഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

അതേസമയം, പ്രതിഷേധങ്ങള്‍ക്കിടെ പൊതുമുതല്‍ നശിപ്പിച്ചതിന് കൂടുതല്‍ പേര്‍ക്കെതിരെ നടപടി തുടരുകയാണ്. പൊതുമുതല്‍ നശിപ്പിച്ചതിന് ഉത്തര്‍പ്രദേശില്‍ 498 പേര്‍ക്ക് നോട്ടീസ് നല്‍കി. 327 എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. 1,113 പേരെ അറസ്റ്റു ചെയ്തു.

 

Latest