Connect with us

National

അക്രമ സംഭവങ്ങളില്‍ പങ്കുള്ള 498 പേരെ തിരിച്ചറിഞ്ഞതായി യുപി പോലീസ്

Published

|

Last Updated

ലക്്‌നോ | പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്കിടെ അക്രമം നടത്തിയ 500 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് യു പി പോലീസ്. അക്രമസംഭവങ്ങളില്‍ 498 പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതായും യു പി പോലീസ് അവകാശപ്പെട്ടു.
ലക്‌നോ, മീററ്റ്, സാംബല്‍, റാംപുര്‍, മുസാഫര്‍നഗര്‍, ഫിറോസാബാദ്, കാണ്‍പുര്‍ നഗര്‍, ബുലന്ദ്ശഹര്‍ എന്നിവടങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് യു പി പോലീസ് വ്യക്തമാക്കി.
അതേ സമയം അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 318 പേരെ യു പി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

ഇതിനിടെ പൗരത്വഭേദഗതി നിയമത്തിനെതിരെ വീണ്ടും പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് 14ജില്ലകളില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. രാവിലെ എട്ടുമുതല്‍ വൈകുന്നേരം ആറ് വരെയാണ് നിരോധനം. പടിഞ്ഞാറന്‍ യു.പിയിലെ ബിജ്‌നോര്‍, ബുലന്ദ്ശഹര്‍, ആഗ്ര, ഫിറോസബാദ്, അലിഗഢ്, ഗാസിയബാദ്, സംഭാല്‍, മുസഫര്‍നഗര്‍ എന്നിവിടങ്ങളിലെല്ലാം ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.