Connect with us

Gulf

നാല് ദിവസത്തെ ത്രിരാഷ്ട്ര സംയുക്ത നാവിക പരിശീലനത്തിനൊരുങ്ങി ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍ | അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധം നിലനില്‍ക്കെ റഷ്യയും ചൈനയുമായി ചേര്‍ന്ന് ഇറാന്‍ നാല് ദിവസത്തെ സംയുക്ത നാവിക അഭ്യാസം നടത്തുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ വടക്കേ അറ്റത്താണ് അഭ്യാസം. ഇത് ആദ്യമായാണ് ഇത്തരം ഒരു സൈനിക അഭ്യാസം ഇറാന്‍ നടത്തുന്നത്.

ഇറാനുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയ ശേഷം റഷ്യ , ചൈന രാജ്യങ്ങളുടെയും നാവിക പ്രതിനിധികള്‍ ഇറാന്‍ സന്ദര്‍ശിക്കുകയും സൈനിക സഹകരണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു . ഇതിന്റെ ഭാഗമായാണ് പുതിയ സൈനികാഭ്യാസ പ്രകടനം. പ്രാദേശിക സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സംയുക്ത സൈനികാഭ്യാസ പ്രകടനങ്ങള്‍ ഒമാന്‍ ഉള്‍ക്കടല്‍ വരെ വ്യാപിക്കുമെന്നും ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.

റഷ്യയും ചൈനയും ഇറാനുമായി ചേര്‍ന്ന് നടത്തുന്ന അഭ്യാസപ്രകടങ്ങള്‍ അമേരിക്കയുടെ സഖ്യകക്ഷിയായ സഊദി അറേബ്യയുമായുള്ള സമീപകാല യുഎസ് കുതന്ത്രങ്ങള്‍ക്ക് മറുപടിയായാണ് ലോക രാജ്യങ്ങള്‍ കാണുന്നത്.

 

Latest