Connect with us

National

ബി ജെ പി നേതാക്കള്‍ക്ക് ഭരണഘടനയുടെ ആമുഖം അയച്ചുകൊടുക്കുമെന്ന് യൂത്ത്‌ കോണ്‍ഗ്രസ്

Published

|

Last Updated

ന്യൂഡല്‍ഹി |  പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന് രാജ്യവ്യാപകമായി വേറിട്ട ഒരു സമരരീതി തിരഞ്ഞെടുത്ത് യൂത്ത് കോണ്‍ഗ്രസ്. രാജ്യത്തൊട്ടാകെയുള്ള ബി ജെ പി നേതാക്കള്‍ക്ക് ഭരണഘടനയുടെ ആമുഖം അയച്ചുകൊടുക്കാനാണ് യൂത്ത്‌കോണ്‍ഗ്രസ് തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത്ഷാക്കും ഉള്‍പ്പെടെ എല്ലാ മന്ത്രിമാര്‍ക്കും ആമുഖം അയച്ചു നല്‍കുമെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി വി ശ്രീനീവാസ് അറിയിച്ചു.

ഒരേ സമയം ബി ജെ പിയും അവരുടെ നേതാക്കളും അവകാശപ്പെടുന്നു തങ്ങളാണ് ഭരണഘടനയുടെ സംരക്ഷരെന്ന്, അതേ സമയം മറുഭാഗത്ത് അവരുടെ നയങ്ങളും പ്രവര്‍ത്തികളും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങളെ തകര്‍ക്കുന്നതാണ്. 28ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുവാഹത്തിയില്‍ കോണ്‍ഗ്രസ് പൗരത്വ നിയമനത്തിനെതിരെ മാര്‍ച്ച് നടത്തും. കോണ്‍ഗ്രസ് സ്ഥാപക ദിനമായ 28ന് എല്ലാ സംസ്ഥാനങ്ങളിലും പൗരത്വ നിയമത്തെ കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ ഫഌഗ് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest