Connect with us

National

തിരഞ്ഞെടുപ്പ് തോല്‍വി; ഝാര്‍ഖണ്ഡ് ബി ജെ പി അധ്യക്ഷന്‍ രാജിവെച്ചു

Published

|

Last Updated

റാഞ്ചി | നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഝാര്‍ഖണ്ഡ് ബി ജെ പി അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. ബുധനാഴ്ച വൈകുന്നേരം ബി ജെ പി അധ്യക്ഷന്‍ അമിത് ഷാക്ക് രാജിക്കത്ത് അയച്ചതായി ബി ജെ പി വൃത്തങ്ങള്‍ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ ചക്രധര്‍പൂര്‍ മണ്ഡലത്തില്‍ മത്സരിച്ച ലക്ഷ്മണ്‍ ഗിലുവ ജെ എം എം സ്ഥാനാര്‍ഥി സുഖ്റാം ഓറാനോട് 12,234 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ബി ജെ പി നേതാവും മുഖ്യമന്ത്രിയുമായ രഘുബര്‍ ദാസും പരാജയപ്പെട്ടിരുന്നു.