Connect with us

National

ഝാര്‍ഖണ്ഡില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ഹേമന്ദ് സോറന് ക്ഷണം; സത്യപ്രതിജ്ഞ തിങ്കളാഴ്ച

Published

|

Last Updated

റാഞ്ചി |  ഝാര്‍ഖണ്ഡിലെ ബി ജെ പി ഭരണത്തിന് അന്ത്യംകുറിച്ച മഹാസഖ്യത്തിന്റെ നേതാവും ജെ എം എം വര്‍ക്കിംഗ് പ്രസിഡന്റുമായ ഹേമന്ദ് സോറന് സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ ഗവര്‍ണറുടെ ക്ഷണം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് സോറന്‍ ചൊവ്വാഴ്ച രാത്രി ഗവര്‍ണര്‍ ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ഗവര്‍ണര്‍ ക്ഷണിക്കുകയായിരുന്നു.

50 എം എല്‍ എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് സോറല്‍ ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നത്.
ജെ എം എം, കോണ്‍ഗ്രസ്, ആര്‍ ജെ ഡി എം എല്‍ എമാര്‍ക്ക് പുറമെ ബാബുലാല്‍ മറാന്‍ഡിയുടെ ജെവി എം പിയും പിന്തുണ വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്.
47 സീറ്റുകളിലാണു മഹാസഖ്യം ജയിച്ചത്. ഇതില്‍ 30 സീറ്റ് പിടിച്ച ജെ എം എംആണ് ഏറ്റവും വലിയ ഒറ്റകക്ഷി. പ്രതിപക്ഷമായ ബി ജെ പിക്ക് 25 സീറ്റുകളാണ് ലഭിച്ചത്.

Latest