Connect with us

National

ആര്‍ എസ് എസ് ഓഫീസിന് മുമ്പില്‍ മനുസ്മൃതി കത്തിച്ച് യുവതികള്‍

Published

|

Last Updated

ന്യൂഡല്‍ഹി|  രാജ്യത്തിന്റെ ഭരണഘടന മനുസ്മൃതിയാക്കി മാറ്റാനുള്ള ആര്‍ എസ് എസിന്റെ നീക്കങ്ങള്‍ അനുവദിക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് സ്ത്രീകളുടെ വേറിട്ട പ്രതിഷേധം. തലസ്ഥാനത്തെ മുമ്പിജണ്ഡേവാലനിലുള്ള ആര്‍ എസ് എസ് ഓഫീസിന് മുമ്പില്‍ മനുസ്മൃതിയുടെ മാതൃക കത്തിച്ചാണ് യുവതികള്‍ പ്രതിഷേധിച്ചത്. ഭരണഘടനാ ശില്‍പ്പി ബി ആര്‍ അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചതിന്റെ 92-ാം വാര്‍ഷിക ദിനത്തിലായിരുന്നു പ്രതിഷേധം. 1927 ഡിസംബര്‍ 25ന് ാെരു സത്യാഗ്രഹത്തിനിടെയായിരുന്നു ആര്‍ എസ് എസ് ആസ്ഥാനത്തിന് മുമ്പില്‍ അംബേദ്കര്‍ മനുസ്മൃതി കത്തിച്ചത്.

ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വനിതാ സംഘടന പിന്‍ജ്‌റ ടോഡിന്റെ നേതൃത്വത്തിലായിരുന്നു ഇന്നത്തെ പ്രതിഷേധം. അംബേദ്കര്‍ ഭവനില്‍ നിന്ന് മാര്‍ച്ചുമായെത്തിയ സ്ത്രീകള്‍ മനുസ്മൃതിയുടെ മാതൃക കത്തിച്ചത്.

ഭരണഘടനയെ ആക്രമിച്ചുകൊണ്ട് ഹിന്ദുത്വരാജ് നടപ്പിലാക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നു. അവര്‍ മനുസ്മൃതിയെ ഭരണഘടനയായി കാണുന്നു. മനുസ്മൃതി സ്ത്രീവിരുദ്ധം മാത്രമല്ല അത് ദളിതുകള്‍ക്കെതിരെയും ഭൂരിപക്ഷം ജനതക്കുമെതിരെയാണ്. ഇതുകൊണ്ടാണ് അംബേദ്ക്കര്‍ കാണിച്ച് തന്ന മാതൃക സ്വീകരിച്ച് ഇത്തരം ഒരു പ്രതിഷേധം സംഘടിപ്പിച്ചതെന്ന് ഇതില്‍ പങ്കെടുത്ത ആര്യ എന്ന വിദ്യാര്‍തി പ്രതികരിച്ചു. ദേശീയ പൗരത്വ നിയമത്തിന്റെയും എന്‍ ആര്‍ സിയുടേയും അടിസ്ഥാനം മനുസ്മൃതിയാണെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

Latest