Connect with us

International

കുളിമുറിയില്‍ തലയടിച്ച് വീണ് ബ്രസീല്‍ പ്രസിഡന്റിന് താത്കാലികമായി ഓര്‍മ നഷ്ടപ്പെട്ടു

Published

|

Last Updated

സാവോപോളോ |  കുളിമുറിയില്‍ തലയിടിച്ചു വീണ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാറോക്ക് പരുക്ക്. വീണതിനെ തുടര്‍ന്ന് പ്രസിഡന്റിന്റെ ഓര്‍മക്ക് തകരാര്‍ സംഭവിച്ചെങ്കിലും ചികിത്സക്ക് ശേഷം അദ്ദേഹം ഇപ്പോള്‍ ഓര്‍മ തിരിച്ചെടുത്തതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. താത്കാലികമായ ഓര്‍മനഷ്ടമാണ് പ്രസിഡന്റിന് സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.തലേ ദിവസം താന്‍ ചെയ്ത കാര്യങ്ങള്‍ പാടേ മറന്നുപോയെന്നും ഇനി ചെയ്യേണ്ടതെന്താണെന്ന് അറിയില്ലെന്നും ഓര്‍മ തിരികെ കിട്ടിയ ശേഷം പ്രസിഡന്റ് പറഞ്ഞു. ഇപ്പോള്‍ താന്‍ സുഖപ്പെട്ടുവരികയാണെന്നും ജെയര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അടിവയറ്റില്‍ കുത്തേറ്റ് ജെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അന്ന് നാല് സര്‍ജറികളാണ് ജെയറിന് ചെയ്യേണ്ടി വന്നത്. വരുന്ന റിപ്പബ്ലിക്ക് ദിനത്തില്‍ അഥിതിയായി വരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചത് ജെയറിനെയായിരുന്നു.

---- facebook comment plugin here -----

Latest