Connect with us

National

കര്‍ണാടകയില്‍ സിപിഐ സംസ്ഥാന കമ്മറ്റി ഓഫീസിന് തീവെച്ചു

Published

|

Last Updated

ബെംഗളൂരു | കര്‍ണാടകയില്‍ സി പി ഐ സംസ്ഥാന കമ്മറ്റി ഓഫീസിനു അജ്ഞാതര്‍ തീവെച്ചു. ബെംഗളൂരുവിലെ മല്ലേശ്വരത്തിനു സമീപം വ്യാളികാവില്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാന കമ്മറ്റി ഓഫീസിനാണ് തീവെച്ചത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പ്രതിഷേധത്തോടുള്ള ബിജെപിയുടെ രാഷ്ട്രീയ വൈര്യമാണ്‌
ആക്രമണത്തിന് പിന്നിലെന്ന് ബിനോയ് വിശ്വം ആരോപിച്ചു

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. ഓഫീസിന്റെ ഒരു ഭാഗവും മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന അഞ്ച് ബൈക്കുകളും കത്തിനശിച്ചു. ഓഫീസിന് അകത്തുണ്ടായിരുന്ന സിപിഐ പ്രവര്‍ത്തകരും പുറത്തുനിന്ന് ഓടിയെത്തിയവരും ചേര്‍ന്നാണ് തീയണച്ചത്.
അതേസമയം ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് ബിനോയ് വിശ്വം എം.പി. ആരോപിച്ചു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് സി.പി.ഐ നടത്തിയ പ്രതിഷേധത്തോടുള്ള രാഷ്ട്രീയവൈര്യം തീര്‍ക്കലാണിതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.