Connect with us

Kerala

ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ് സോമനാഥിനെ പരിഗണിക്കുന്നതായി സൂചന

Published

|

Last Updated

തിരുവനന്തപുരം | ഐ എസ് ആര്‍ ഒ തലപ്പത്തേക്ക് വീണ്ടും ഒരു മലയാളി എത്താന്‍ സാധ്യത. വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ മേധാവിയായ എസ് സോമനാഥിന്റെ പേര് ഐ എസ് അര്‍ ഒ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‌നാട് സ്വദേശിയായ കെ ശിവനാണ് നിലവിലെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍. മലയാളികളായ ജി മാധവന്‍ നായര്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മുമ്പ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തെത്തിയ മലയാളികള്‍.

Latest