Connect with us

Gulf

സഊദിയില്‍ ഒന്‍പത് മാസത്തിനിടെ തൊഴില്‍മേഖലയില്‍ അനുവദിച്ചത് 12 ലക്ഷം വിസകള്‍

Published

|

Last Updated

ദമാം| സഊദിയില്‍ ഒരു വര്‍ഷത്തിനിടെ 12 ലക്ഷം വിസകള്‍ തൊഴില്‍ മേഖലയില്‍ അനുവദിച്ചതായി സഊദി തൊഴില്‍ സാമുഹ്യക്ഷേമ മന്ത്രി ഡോ. അഹമ്മദ് അല്‍രാജ്ഹി അറിയിച്ചു.രാജ്യത്തെ സാമ്പത്തിക രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ വിസകള്‍ അനുവദിച്ചിരിക്കുന്നത്

വ്യവസായ മേഖലയില്‍ അഞ്ച് വര്‍ഷത്തേക്ക് ലെവി നിര്‍ത്തലാക്കിയത് വ്യവസായ മേഖലക്ക് ആശ്വാസമായിട്ടുണ്ട് ഇത് രാജ്യത്തേക്ക് കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടു വരാനും സാധ്യമായിട്ടുണ്ട്.രാജ്യത്ത് നിലവില്‍ നടപ്പിലാക്കി വരുന്ന സ്വദേശീവല്‍ക്കരണ പദ്ധതികള്‍ മൂലം നിരവധി മേഖലകളില്‍ വിദേശികളെ ആവശ്യമായി വരുന്നതിനാലാണ് കൂടുതല്‍ വിസ അനുവദിക്കുന്നതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി

---- facebook comment plugin here -----

Latest