Connect with us

Kerala

പന്തീരാങ്കാവ് യുഎപിഎ കേസ് എന്‍ഐഎക്ക് വിട്ടത് സംസ്ഥാനവുമായി ആലോചിക്കാതെ; കേന്ദ്രത്തിനെതിരെ സിപിഎം

Published

|

Last Updated

കോഴിക്കോട്ട് | പന്തീരാങ്കാവില്‍ അലനും താഹക്കുമെതിരായ യുഎപിഎ കേസ് കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചതിനെതിരെ സിപിഎം രഗംത്ത്. കേസില്‍ വ്യക്തമായ അന്വേഷണവുമായി ക്രൈംബ്രാഞ്ച് മുന്നോട്ടുപോകുമ്പോഴാണ് അന്വേഷണം കേന്ദ്ര സര്‍ക്കാര്‍ എന്‍ഐഎയെ ഏല്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാറുമായി ആലോചിക്കാതെയാണ് കേസ് എന്‍ഐഎക്ക് വിട്ടതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.ക്രമസമാധാനം സംസ്ഥാന സര്‍ക്കാറിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍ഐഎയെ ഏല്‍പ്പിച്ച കേന്ദ്ര നടപടി പ്രതിഷേധാര്‍ഹമാണ്. ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു.

യുഎപിഎ കേസില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി അലന്‍ ഷുഹൈബിന്റെ മാതാവ് രംഗത്തെത്തി. സംസ്ഥാന ഭരണകൂടം യുഎപിഎ കേസില്‍ ഇരട്ടത്താപ്പ് കാട്ടുകയാണെന്നും അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതിന് പിറകെയാണ് കേന്ദ്രത്തിനെതിരെ സിപിഎം രംഗത്തെത്തിയിരിക്കുന്നത്.

Latest