Connect with us

Saudi Arabia

പൗരത്വ ഭേദഗതി: രാജ്യതാത്പര്യം മാനിക്കുക: ഐ സി എഫ് മദീന മുനവ്വറ

Published

|

Last Updated

മദീന മുനവ്വറ | പൗരത്വ ഭേദഗതി ബില്ലിനെതിരെ സ്വന്തന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രതിഷേദം ആളിപ്പടരുമ്പോൾ അടിച്ചമർത്തി ഇല്ലായ്മ ച്ചെയ്യാനുള്ള ശ്രമം ഒരിക്കലും അംഗികരിക്കാനാവില്ലെന്ന് ഐ സി എഫ് മദീന മുനവ്വറ സംഘടിപ്പിച്ച പ്രതിഷേധ പൗരസഭ അഭിപ്രായപ്പെട്ടു.

മതേതര രാജ്യത്ത് മതം നോക്കിയുളള പൗരത്വം ആ പത്ക്കാരമാണ്. ഇന്ത്യയെ വെട്ടിമുറിക്കാനുള്ള ഇതുപോലെയുള്ള ഗൂഢശ്രമങ്ങളെ ഒറ്റകെട്ടായി ചെറുത്ത് തോൽപ്പിക്കാൻ സമരരംഗത്ത് ഇറങ്ങിയ വിവിധ മത രാഷ്ട്രീയ കക്ഷികളും വിദ്യർഥി പ്രസ്ഥാനങ്ങളും ധീരമായ മുന്നോറ്റമാണ് നടത്തി കൊണ്ടിരിക്കുന്നത്. ഇത്തരം ജനകീയ മുന്നോറ്റങ്ങൾക്ക് പ്രവാസത്തിന്റെ പ്രയാസങ്ങൾക്കിടയിലും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും പൗരസഭയിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ സാസ്കാരിക നേതാക്കൾ പറഞ്ഞു.

യോഗത്തിൽ നജ്മുദ്ധീൻ അഹ്സനി അദ്ധ്യക്ഷം വഹിച്ചു. മുസ്ത്ഥഫ അസ്ഹരി ഉദ്ഘാടനം നിർവഹിച്ചു. മുഹ്യിദ്ധീൻ കുട്ടി സഖാഫി വിഷയാവതരണം നടത്തി.  ഗഫൂർ പട്ടാമ്പി, അസൈനാർ മാപാൽ (കെ സി എഫ്), കരിം മുസ്ല്യാർ(എം എം സി സി), കബീർ (ഐ എഫ് എഫ്), റാഷിദ് സഖാഫി (ആർ എസ് സി), ജുനൈദ് (സമസ്ത ഇസ്ലാമിക്ക് കൾച്ചർ), കബീർ വല്ലപ്പുഴ (മദീന ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ) എന്നിവർ സംസാരിച്ചു. റഫീഖ് തലയാട്, സ്വാഗതവും അബ്ദുറഹിമാൻ മച്ചമ്പാടി നന്ദിയും പറഞ്ഞു.

Latest