ടോടോക്: സൂക്ഷിക്കണം അതൊരു ‘ആപ്പ്’ ആണ്

Posted on: December 24, 2019 1:39 pm | Last updated: December 24, 2019 at 1:39 pm


വാഷിംഗ്ടൺ | യു എ ഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ടോടോക് കോളിംഗ് ആപ്പിലൂടെ വിവരങ്ങൾ ചോർത്തുന്നതായി റിപ്പോർട്ട്. ചാരപ്രവർത്തനത്തിനായി ഈ ആപ്പ് ഉപയോഗിക്കുന്നുവെന്നും സംഭാഷണങ്ങളും ബന്ധങ്ങളും ചിത്രങ്ങളുമൊക്കെ ചോർത്തുന്നുണ്ടെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ തന്നെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നാണ് വിവരം.

യു എ ഇയിൽ വാട്‌സ്ആപ്പിലൂടെയും മെസഞ്ചറിലൂടെയും ഐ എം ഒയിലൂടെയുമുള്ള കോളുകൾക്ക് യു എ ഇയിൽ വിലക്ക് വന്നതോടെ മലയാളികളടക്കമുള്ള പ്രവാസികളും സ്വദേശികളും വ്യാപകമായ തോതിൽ ഈ ആപ്പ് ഉപയോഗിച്ചിരുന്നു.