Connect with us

National

രാജ്യത്ത് പ്രക്ഷോഭം പടരുന്നതിനിടെ കേന്ദ്ര മന്ത്രിസഭാ യോഗം ഡല്‍ഹിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രക്ഷോഭം പടരുന്നതിനിടെ കേന്ദ്ര മന്ത്രിസഭാ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതിന് പണം അനുവദിക്കല്‍, ഇന്ത്യ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാണെന്ന അന്താരാഷ്ട്ര നാണ്യനിധി (ഐ എം എഫ്) യുടെ മുന്നറിയിപ്പ് തുടങ്ങിയവ യോഗം പരിഗണിക്കുമെന്നാണ് സൂചന. പ്രതിഷേധം ശക്തമായി തുടരുന്നത് വകവെക്കാതെ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിട്ടുനില്‍ക്കാനാകില്ലെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.