Connect with us

National

ഒന്നിച്ച് നില്‍ക്കണം: ബി ജെ പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് മമത

Published

|

Last Updated

കൊല്‍ക്കത്ത | കേന്ദ്ര സര്‍ക്കാറിനെതിരായ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ഇതര മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറില്‍ നിന്നും രാജ്യത്തെ ജനാധിപത്യം ഭീഷണി നേരിടുകയാണ്. ഇതിനെതിരെ യോജിച്ച പ്രതിരോധം വേണം. രാജ്യത്തെ രക്ഷിക്കാന്‍ എല്ലാവരും ഒരുമിക്കണമെന്ന് മമത കത്തില്‍ പറയുന്നു.

പൗരത്വനിയമഭേദഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടികവര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷങ്ങളില്‍പ്പെട്ടവരും പരിഭ്രാന്തിയിലാണുള്ളത്. ഈ സാഹചര്യം ഏറെ ഗൗരവതരമാണ്. നമ്മള്‍ എന്നത്തേക്കാളും ഒരുമിച്ച് നില്‍ക്കേണ്ടസമയമാണിത്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനായി ഇതിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രതിപക്ഷത്തെ എല്ലാ മുതിര്‍ന്ന നേതാക്കളോടും രാഷ്ട്രീയ പാര്‍ട്ടികളോടും ആത്മാര്‍ഥമായി ആവശ്യപ്പെടുന്നുവെന്ന് മമത കത്തില്‍ പറയുന്നു.മുഖ്യമന്ത്രിനമാര്‍ക്ക് പുറമെ സോണിയാ ഗാന്ധി, ശരത് പവാര്‍ തുടങ്ങിയ പ്രതിപക്ഷ നേതാക്കള്‍ക്കും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

 

Latest