Connect with us

National

കോണ്‍ഗ്രസ് സത്യഗ്രഹം രാജ്ഘട്ടില്‍ പുരോഗമിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി കോണ്‍ഗ്രസ് ഡല്‍ഹി രാജ്ഘട്ടില്‍ സംഘടിപ്പിക്കുന്ന സത്യഗ്രഹം പുരോഗമിക്കുന്നു. പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഹുല്‍ ഗാന്ധി, എ കെ ആന്റണി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മുഖ്യമന്ത്രിമാരായ കമല്‍നാഥ്, അശോക് ഗെഹ്‌ലോട്ട് തുടങ്ങിയവരാണ് സത്യഗ്രഹത്തിന് നേതൃത്വം നല്‍കുന്നത്.

സോണിയയും ശേഷം മന്‍മോഹന്‍ സിംഗും രാഹുലും ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടാണ് സത്യഗ്രഹത്തിന് തുടക്കമിട്ടത്. വൈകീട്ട് നാലുമണിയോടു കൂടി ആരംഭിച്ച സമരം രാത്രി എട്ടു വരെ നീളും.