Connect with us

International

ജമാല്‍ ഖഷോജി വധക്കേസ്: അഞ്ച് പേര്‍ക്ക് വധശിക്ഷ

Published

|

Last Updated

ജിദ്ദ | സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോജിയെ വധക്കേസില്‍ അഞ്ച് പേര്‍ക്ക് വധശിക്ഷ വിധിച്ചു. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കാണ് വധശിക്ഷ ലഭിച്ചതെന്ന് സഊദി പ്രോസിക്യൂട്ടര്‍ അറിയിച്ചു. മൂന്ന് പേര്‍ക്ക് 24 വര്‍ഷം തടവും ശിക്ഷ വിധിച്ചതായി പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.

2018 ഒക്‌ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഇസ്തംബൂളിലെ സഊദി കോണ്‍സുലേറ്റില്‍വെച്ച് ഖഷോജിയെ മൃഗീയമായ യി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.

കേസില്‍ 11 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട റോയല്‍ കോര്‍ട്ട് ഉപദേശഷ്ടാവ് സഊദ് അല്‍ കഹാത്താനിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു.

സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ വിമര്‍ശകനായ ഖഷോഗി അമേരിക്കയില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ എഴുതിയിരുന്ന കോളത്തില്‍ സഊദിയുടെ വിദേശനയത്തെക്കുറിച്ചും അടിച്ചമര്‍ത്തല്‍ നടപടികളെ കുറിച്ചും രൂക്ഷമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഖഷോജിയെ സഊദിയില്‍ എത്തിക്കാന്‍ ഭരണാധികാരികള്‍ ശ്രമം നടത്തിയിരുന്നുവെങ്കിലും സാധിച്ചിരുന്നില്ല. ഇതിനിടെ വിവാഹ മോചനകേസുമായി ബന്ധപ്പെട്ട് ഇസ്തംബൂളിലെ സഊദി എംബസിയില്‍ എത്തിയ ഖഷോജിയെ കാണാതാകുകയായിരുന്നു. എംബസിക്കുള്ളില്‍വെച്ച് ഖഷോജി കൊല്ലപ്പെട്ടതായി പിന്നിട് തെളിഞ്ഞു. എന്നാല്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന നിലപാടാണ് സഊദി സ്വീകരിച്ചിരുന്നത്.