Connect with us

National

പ്രതിഷേധം ബിരുദദാന ചടങ്ങിലും; മലയാളിയുള്‍പ്പടെ മൂന്നു വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചു

Published

|

Last Updated

ചെന്നൈ | പൗരത്വ നിയമ ഭേദഗതിക്കും പോലീസ് നടപടികള്‍ക്കുമെതിരെ രാജ്യത്ത് പ്രതിഷേധവും പ്രതികരണങ്ങളും പല രൂപത്തില്‍ തുടരുന്നു. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുത്ത ബിരുദദാന ചടങ്ങ് മലയാളിയുള്‍പ്പടെ മൂന്ന് വിദ്യാര്‍ഥികള്‍ ബഹിഷ്‌കരിച്ചു. 189 പേരില്‍ തിരഞ്ഞെടുത്ത പത്ത് പേര്‍ക്ക് മാത്രം നേരിട്ട് ബഹുമതി സമ്മാനിച്ച ശേഷം രാഷ്ട്രപതി മടങ്ങി.

ഇലക്ട്രോണിക്‌സ് മീഡിയ ഒന്നാം റാങ്കുകാരി കാര്‍ത്തിക, പി എച്ച് ഡി ലഭിച്ച അരുണ്‍കുമാര്‍, മെഹല്ല എന്നിവരാണ് പ്രതിഷേധത്തിന്റെ ഭാഗമായി ചടങ്ങ് ബഹിഷ്‌കരിച്ചത്. പ്രതിഷേധ സാധ്യത മുന്‍നിര്‍ത്തി സര്‍വകലാശാലക്ക് അകത്തും പുറത്തും കേന്ദ്ര സേനയെ ഉള്‍പ്പടെ വിന്യസിച്ചു കൊണ്ട് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സേനയുടെ വലയത്തിലായിരുന്നു സര്‍വകലാശാല പരിസരം.