Connect with us

Ongoing News

പഴം നിറച്ച് പൊരിച്ചത്

Published

|

Last Updated

നേന്ത്രപ്പഴംകൊണ്ട് പലതരം പലഹാരങ്ങളുണ്ടാക്കാം. എന്നാൽ വ്യത്യസ്തവും
രുചികരവുമായ പഴം നിറച്ചുപൊരിച്ച പലഹാരം പരിചയപ്പെടാം.

ചേരുവകൾ

നേന്ത്രപ്പഴം – രണ്ടെണ്ണം
മൈദ – ഒരു കപ്പ്
തേങ്ങ – ഒരു കപ്പ്
പഞ്ചസാര – രണ്ട് ടീസ്പൂൺ
ബേക്കിംഗ് പൗഡർ – ഒരു നുള്ള്
മഞ്ഞൾപൊടി – രണ്ട് നുള്ള്
ഏലക്കാ പൊടി – രണ്ട് നുള്ള്
നെയ്യ് – 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് നുറുക്കിയത് – രണ്ട് ടീസ്പൂൺ
ഉണക്കമുന്തിരി നുറുക്കിയത് – ഒരു ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

പഴം രണ്ടായി മുറിച്ച് ആവിയിൽ വേവിച്ചെടുത്ത് ചെറു ചൂടോടെ നന്നായിട്ട് ഉടച്ചുവെക്കുക. ഇനി ഒരു പാനിൽ നെയ് ചേർത്ത് ചൂടാക്കാം. നെയ്യ് ചൂടാകുമ്പോൾ ഇതിലേക്ക് അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും ചേർത്ത് വറുക്കണം. ഗോൾഡൻ കളർ ആകുമ്പോൾ ഇതിലേക്ക് തേങ്ങ കൂടെ ചേർത്ത് ചെറുതായി ചൂടാക്കിയെടുക്കാം. തീ കുറച്ചു വെക്കണം. ചൂടായി പച്ചമണം മാറുമ്പോൾ ഇതിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാരയും ചേർത്ത് മിക്‌സ് ചെയത് െഫ്ലയിം ഓഫ് ചെയ്യാം. ഇനി ഈ കൂട്ട് നേരത്തെ ഉടച്ചുവെച്ച പഴത്തിന്റെ കൂടെ ചേർത്ത് നന്നായി മിക്‌സ് ചെയ്യാം. കൈ കൊണ്ട് ഇത് നന്നായി കുഴച്ചു ബോൾ പോലെ ഉരുട്ടിവെക്കാം. ഇനി ഇതിൽ നിന്ന് കുറച്ചു കൈയിലേക്കെടുത്ത് വിരലിന്റെ ഷേപ്പിൽ ഉരുട്ടിയെടുക്കാം. എല്ലാം ഇതുപോലെ തയ്യാറാക്കി വെക്കുക.ബാറ്റർ തയ്യാറാക്കാനായി മൈദയിലേക്ക് ഒരു ടീസ്പൂൺ പഞ്ചസാര, ഏലക്കാപ്പൊടി, ബേക്കിംഗ് പൗഡർ മഞ്ഞൾപൊടി ചേർത്ത് യോജിപ്പിക്കുക. കുറച്ചു കുറച്ചു വെള്ളം ഒഴിച്ചു കലക്കി മാവ് തയ്യാറാക്കി വെയ്ക്കാം (ദോശമാവിനേക്കാളും കുറച്ച് കട്ടിയുള്ളപോലെ വേണം മാവ് തയ്യാറാക്കാൻ) ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് മീഡിയം ചൂടാകുമ്പോ ഷേപ്പ് ചെയ്തുവെച്ച പഴം ഈ മാവിൽ മുക്കിയെടുത്ത് എണ്ണയിലേക്കിടാം. തിരിച്ചും മറിച്ചും ഒക്കെ ഇളക്കി കൊടുക്കാം. മൊരിഞ്ഞു ഒരു ഇളം ചുവപ്പുപോലെ ഉള്ള ഗോൾഡൻ കളർ ആകുമ്പൊൾ എണ്ണയിൽ നിന്നും കോരിയെടുക്കാം. കൂടെ ചായയും ഉണ്ടാക്കി ചെറുചൂടോടെ കഴിച്ചോളൂ.