Connect with us

Gulf

തീപിടിത്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് കാരുണ്യഹസ്തവുമായി നവയുഗം

Published

|

Last Updated

അല്‍ കോബാര്‍ | താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ സര്‍വ്വതും നഷ്ടപെട്ട തൊഴിലാളികള്‍ക്ക് കാരുണ്യഹസ്തവുമായി നവയുഗം
അല്‍കോബാര്‍ തുഖ്ബയില്‍ ഇനീഷ്യല്‍ എന്ന കമ്പനിയിലെ തൊഴിലാളികളുടെ സൈറ്റിലെ താമസസ്ഥലത്ത് രണ്ടാഴ്ച മുന്‍പാണ് തീപിടുത്തം ഉണ്ടായത്. അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരണമടയുകയും ഇരുന്നൂറോളം തൊഴിലാളികളുടെ ജോലിസമയത്തു ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാം അഗ്‌നിയ്ക്കിരയാകുകയും ചെയ്തിരുന്നു.

.നവയുഗം പ്രവര്‍ത്തകരുടെ ശ്രമഫലമായി ശേഖരിച്ച വസ്തുക്കള്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തു ചെയ്തു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു തൊഴിലാളികള്‍.

നവയുഗം തുഗ്ബ മേഖല സെക്രട്ടറി ദാസന്‍ രാഘവന്‍, കേന്ദ്രകമ്മിറ്റി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാര്‍, മേഖല രക്ഷാധികാരി പ്രിജി കൊല്ലം, മേഖല പ്രസിഡന്റ് ഷാജി അടൂര്‍, മേഖല നേതാക്കളായ ലാലു ശക്തികുളങ്ങര, മഞ്ജു അശോക്, പ്രമോദ്, സന്തോഷ്, മുംതാസ്, ദാസന്‍ പുത്തൂര്‍, അഷറഫ്, ഹിദായത്തുള്ള എന്നിവര്‍ നേതൃത്വം നല്‍കി.

Latest