Connect with us

Gulf

പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍; ദവാദ്മിയില്‍ പ്രതിഷേധ സംഗമം

Published

|

Last Updated

പൗരത്വ നിയമ ഭേദഗതിക്കെതിരായി കേളി ദവാദ്മി ഏരിയ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഹംസ തവനൂര്‍ ഉദ്ഘാടനം ചെയ്യുന്നു

ദമാം | പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യ മുഴുവന്‍ നടന്നുവരുന്ന പ്രതിഷേധ സമരത്തിന് ഐക്യദാര്‍ഢൃം പ്രകടിപ്പിച്ച് പൗരത്വ ഭേദഗതി നിയമം അറബിക്കടലില്‍ എന്ന ശീര്‍ഷകത്തില്‍ കേളി ദവാദ്മി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടന്നു.
ദവാദ്മി ആയിഷ സെന്ററില്‍ നടന്ന സംഗമം ഏരിയാ പ്രസിഡന്റ് ഷാജി പ്ലാവിളയിലിന്റെ അധ്യക്ഷതയില്‍ ഹംസ തവനൂര്‍ ഉദ്ഘാടനം ചെയ്തു.

ഐ സി എഫ് ദവാദ്മി സെന്‍ട്രല്‍ സെക്രട്ടറി മൊയ്തീന്‍, സെന്‍ട്രല്‍ സമിതി അംഗം നിസാര്‍ സഅദി, ഏരിയാ രക്ഷാധികാരി സമിതി സെക്രട്ടറി റഷീദ് കരുനാഗപ്പള്ളി, ദവാദ്മിയിലെ പൗരപ്രമുഖരായ ഹുസൈന്‍, റിയാസ്, സുഹാസ്, ഉബൈദ് പ്രസംഗിച്ചു. പ്രകാശന്‍ പയ്യന്നൂര്‍ സ്വാഗതവും മുജീബ് നന്ദിയും പറഞ്ഞു