Connect with us

Gulf

കുട്ടി സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ രക്ഷിതാവിന് 400 ദിര്‍ഹം പിഴ

Published

|

Last Updated

അബൂദബി | കാറിന്റെ മുന്നിലിരിക്കുന്ന കുട്ടികള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ രക്ഷിതാവിന് 400 ദിര്‍ഹം പിഴ. പത്ത് വയസിന് താഴെയോ 145 സെന്റിമീറ്ററില്‍ താഴെയോ ഉയരമോ ഉള്ള കുട്ടികള്‍ കാറിന്റെ മുന്‍സീറ്റില്‍ ഇരിക്കുമ്പോള്‍ നിര്‍ബന്ധമായും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് അബൂദബി പോലീസ് പറഞ്ഞു. കൊച്ചുകുട്ടികള്‍ വാഹനങ്ങളുടെ മുന്‍സീറ്റുകളില്‍ ഇരിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് മാതാപിതാക്കളെയും ഡ്രൈവര്‍മാരെയും ബോധവത്ക്കരിക്കുന്നതിന് അബൂദബി പോലീസ് കാമ്പയിന്‍ ആരംഭിച്ചു.

കാറുകളിലെ കുട്ടികളുടെ സീറ്റ് അപകടമുണ്ടായാല്‍ അവരുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. അനിയന്ത്രിതമായ ഇരിപ്പിടത്തില്‍ ഇരിക്കുന്നതിലൂടെ ഒരു കുട്ടിക്ക് അനുഭവിക്കാവുന്ന ആഘാതം 10 മീറ്ററില്‍ നിന്ന് വീഴുന്നതിനു തുല്യമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest