Connect with us

Gulf

മോസ്‌ക് ടൂര്‍ ഇനിഷ്യേറ്റീവിന് അബൂദബിയില്‍ തുടക്കം

Published

|

Last Updated

അബൂദബി | ഇസ്‌ലാമിക ചരിത്രത്തിലേക്കും സംസ്‌കാരത്തിലേക്കും വിനോദ സഞ്ചാരികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ചരിത്ര പ്രധാന പള്ളികളെയും ക്രൈസ്തവ ദേവാലയങ്ങളെയും ബന്ധിപ്പിച്ച് മോസ്‌ക് ടൂര്‍ ഇനിഷ്യേറ്റീവ് എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്മെന്റ് സഹകരണത്തോടെ സാംസ്‌കാരിക ടൂറിസം വകുപ്പാണ് മോസ്‌ക് ടൂര്‍ ഇനിഷ്യേറ്റീവ് ഒരുക്കുന്നത്. ഇസ്‌ലാമിക ചരിത്രവും പാരമ്പര്യവും സംസ്‌കാരവും സഞ്ചാരികളെ പരിചയപ്പെടുത്തുക എന്നതാണ് “മോസ്‌ക് ടൂര്‍ ഇനിഷ്യേറ്റീവ്” ലക്ഷ്യമിടുന്നത്.

ഉദ്ഘാടന പരിപാടിയില്‍ സെന്റ് ജോസഫ് കത്തീഡ്രലിലെ പിതാവ് ആന്‍ഡേഴ്‌സണ്‍ തോംസണ്‍, സെന്റ് ആന്റണീസ് കത്തീഡ്രല്‍ ഫോര്‍ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് പിതാവ് ഫക്രോ ബിഷപ്പ്, ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് എന്‍ഡോവ്മെന്റ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഉമര്‍ ഹബ്ത്തൂര്‍ അല്‍ ദാരെ, ഡി സി ടി അബൂദബി ഡെസ്റ്റിനേഷന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സഈദ് അല്‍ റാഷിദ് സഈദ് എന്നിവരെ കൂടാതെ ജനറല്‍ അതോറിറ്റി ഫോര്‍ ഇസ്‌ലാമിക് അഫയേഴ്സ് ആന്റ് എന്‍ഡോവ്മെന്റ് പ്രതിനിധികളും പങ്കെടുത്തു.

Latest