Connect with us

National

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി | പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ആസാദ് സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി തീസ് ഹസാരി കോടതി തള്ളുകയായിരുന്നു. കലാപ പ്രേരണാ കുറ്റമാണ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ചുമത്തിയിരിക്കുന്നത്.

ശനിയാഴ്ച പുലര്‍ച്ചെയാണ് ആസാദിനെ ഡല്‍ഹി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഡല്‍ഹി ജുമാ മസ്ജിദില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനെത്തിയ അദ്ദേഹത്തെ പോലീസ് തടഞ്ഞു. തുടര്‍ന്ന് അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാര്‍ക്കിടയിലേക്ക് ചാടി രക്ഷപ്പെട്ട അദ്ദേഹത്തെ പിന്നീട് പോലീസ് പിടികൂടുകയായിരുന്നു. ഡല്‍ഹി ഗേറ്റില്‍ നടന്ന സംഘര്‍ഷങ്ങളുടെ പേരിലായിരുന്നു അറസ്റ്റ്.

Latest