Connect with us

Kerala

പുതുവൈപ്പ് ഐ ഒ സി പ്ലാന്റിനെതിരായ സമരം; സ്ത്രീകളടക്കമുള്ളവര്‍ അറസ്റ്റില്‍

Published

|

Last Updated

കൊച്ചി | നിരോധനാജ്ഞ ലംഘിച്ച് പുതുവൈപ്പിലെ ഐ ഒ സിയുടെ എല്‍ പി ജി പ്ലാന്റിനെതിരെ സമരം ചെയ്തവരെ അറസ്റ്റ് ചെയ്തു നീക്കി. പ്ലാന്റിന്റെ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

സത്രീകള്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തുനീക്കിയത്.മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പോലീസ് ബാരിക്കേഡിനു മുന്നില്‍ കുത്തിയിരുന്നുപ്രതിഷേധിച്ചു.സ്ത്രീകളാണ് സമരത്തിന് നേതൃത്വം കൊടുത്തത്. ശനിയാഴ്ച പദ്ധതി പ്രദേശത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ പ്രകടനം നടത്തുമെന്ന് നേരത്തെസമരസമിതി അറിയിച്ചിരുന്നു.

Latest