Connect with us

Kerala

പോലീസിനെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നും രക്ഷപ്പെട്ട ഒരാള്‍കൂടി പിടിയില്‍

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട പ്രതികളില്‍ ഒരാള്‍ കൂടി പിടിയില്‍. വിഷ്ണു എന്നയാളാണ് അറസ്റ്റിലായത്. ഇതോടെ രക്ഷപ്പെട്ട ഏഴുപേരില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ഇനി രണ്ട് പേര്‍കൂടി പിടിയിലാകാനുണ്ട്. ഇന്നലെ ഒരാള്‍ പിടിയിലായിരുന്നു. നിരവധി മോഷണ കേസുകളിലെ പ്രതിയായ നിഖില്‍ എന്നയാളാണ് ഇന്നലെ പിടിയിലായത്. എറണാകുളം ഞാറയ്ക്കലില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ആറ് റിമാന്‍ഡ് തടവുകാര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ ജീവനക്കാരെ ആക്രമിച്ച് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി അദ്ദേഹത്തിന്റെ മൂന്ന് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും സംഘം കവര്‍ന്നു. പോലീസുകാരന്റെ കയ്യിലുണ്ടായിരുന്ന താക്കോല്‍ കൈവശപ്പെടുത്തി പൂട്ട് തുറന്നാണ് സംഘം രക്ഷപ്പെട്ടത്.